ചെറുവാടി : ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ പൊറ്റമ്മൽ പതിനൊന്നാം വാർഡിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് ആദരം നൽകി.
നാട്ടുകാരനും അധ്യാപകനുമായ സാജിദ് പുതിയോട്ടിലിൻ്റെ 'അവസാനത്തെ കടവിലെ ആൾ' എന്ന പുസ്തകമാണ് വിദ്യാർഥികൾക്ക് സമ്മാനിച്ചത്.
ചടങ്ങിൽ ജമാൽ നെച്ചിക്കാട്ട്, കെ.സി ബഷീർ മാസ്റ്റർ, ഡോ. ഒ.സി അബ്ദുൽ കരീം, ശുഹൈബ് കൊട്ടുപ്പുറത്ത്, നവാസ് കെ.വി, അയ്യൂബ് ചേലപ്പുറത്ത്, നിയാസ് കെ.വി, ബഷീർ കെ.ടി, സി.വി സഫിയ, സഫറുദ്ദീൻ കെ.ടി, ആസിഫ് കെ.ടി, ഷാജി മാസ്റ്റർ, ദിൽഷാദ് സംബന്ധിച്ചു.
Tags:
KODIYATHUR
