കൊടിയത്തൂർ : നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടിലെ ചാത്തപറമ്പ് നിവാസികളുടെ സ്വപ്നം യാഥാർത്ഥ്യമായി.
കൊടിയത്തൂർ അങ്ങാടിയിൽ എളുപ്പത്തിൽ എത്തിച്ചേരാനുള്ള ബൈപ്പാസ്ആയി മാറിയിരിക്കുകയാണ് എം എ ഹുസൈൻ ഹാജി റോഡ്.
മുൻ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും, മുൻ എംഎൽഎ ജോർജ് എം തോമസിന്റെയും , ഇപ്പോഴത്തെ ഭരണസമിതിയുടെയും ശ്രമഫലമായിട്ടാണ് റോഡിന്റെ ആദ്യഘട്ട പ്രവർത്തി പൂർത്തീകരിച്ചത്.
എന്നാൽ ബഹുമാനപ്പെട്ട തിരുവമ്പാടി എംഎൽഎ .ശ്രീ ലിന്റോ ജോസഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അവസാന റീച്ച് കോൺക്രീറ്റ് ചെയ്തതോടെ ഒരു ഗ്രാമത്തിന്റെ ചിരകാല അഭിലാഷം പൂർത്തിയായി.
നൂറുകണക്കിന് പേർ പങ്കെടുത്ത വർണശബളമായ ചടങ്ങിൽ
എം.എ ഹുസൈൻ ഹാജി റോഡിൻെറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി വി.ഷംലൂലത്തിന്റെ അധ്യക്ഷതയിൽ ശ്രീ.ലിന്റോ ജോസഫ് MLA ഉദ്ഘാടനം ചെയ്തു.
സി.ടി.സി അബ്ദുള്ള,അഹമ്മദ് വി, കരീം കൊടിയത്തൂർ,സി.പി. മുഹമ്മദ്, നൂർജഹാൻ എം എ എന്നിവർ സംസാരിച്ചു.ഗിരീഷ് കാരക്കുറ്റി സ്വാഗതവും ശ്രീജിത്ത് എ.കെ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
