Trending

വീടു പണി കഴിഞ്ഞു,വൈദ്യുതി കണക്ഷൻ, നിർമ്മാണ പ്രവൃത്തികൾക്കുള്ള താരിഫ് (6F) ൽനിന്ന് ഗാർഹിക താരിഫ് (1A) ലേക്ക് മാറ്റാൻ എന്ത് ചെയ്യണം?


വീട് പണിയുടെ താരിഫിൽ നിന്നും (6F), ഗാർഹിക താരിഫിലേക്ക് (1A) മാറ്റാൻ ആവശ്യമായ രേഖകൾ

1.അപേക്ഷകൻ്റെ തിരിച്ചറിയൽ രേഖ -

ഇലക്റ്ററൽ ഐഡി കാർഡ്, പാസ്‌പ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, പാൻ, ആധാർ, etc ഇവയിൽ ഏതെങ്കിലും ഒന്ന് ..

2.താരീഫ് മാറ്റത്തിനായി നിർദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ.

അപേക്ഷാ ഫോം www.kseb.in എന്ന സൈറ്റിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം.

1912 ൽ വിളിച്ച് വാതിൽപ്പടി സേവനം ആവശ്യപ്പെടാവുന്നതാണ്

അപേക്ഷയോടൊപ്പം, അംഗീകൃത വയറിങ് കോൺട്രാക്ടർ നൽകിയ Test-Cum -Completion സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാൽ സ്ഥല പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന്, Test -Cum -Completion സർട്ടിഫിക്കറ്റ് പരിശോധിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്.

Courtesy:KSEB

Previous Post Next Post
Italian Trulli
Italian Trulli