മുക്കം : മുക്കം മണ്ഡലം കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആന്റ് റിസേർച്ച് CIER മദ്റസ അധ്യാപകർക്കായി അധ്യാപക കോംപ്ലക്സ് നടത്തി.
മുക്കം ഇസ് ലാഹി സെന്ററിൽ നടന്ന ചടങ്ങ് മുക്കം മുൻ സിപ്പൽ കൗൺസിലർ പി.എ ഗഫൂർ കല്ലുരുട്ടി ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സ്വഭാവ സംസ്കരണത്തിന് അധ്യാപകന്റെ പങ്ക് എന്ന വിഷയത്തിൽ അബദുൽ മജീദ് സ്വലാഹി മലോറം സംസാരിച്ചു.
അബ്ദുൽ മജീദ് മദനി പുത്തൂർ CIER പാഠ്യപദ്ധതി വിശകലനം നടത്തി.
ബീരാൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിക്ക്
സുൽഫിക്കർ സുല്ലമി സ്വാഗതവും ഐ.പി ഉമ്മർ കല്ലുരുട്ടി നന്ദിയും പറഞ്ഞു.
Tags:
MUKKAM