Trending

റയലിന് തകർപ്പൻ ജയം


സ്പാനിഷ് ലാലിഗയിൽ സ്വന്തം മൈതാനത്ത് തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്‌. വലൻസിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തകർത്തു വിട്ടത്.

റയലിന്റെ സീസണിലെ പതിനഞ്ചാം വിജയമാണിത്. റയലിന് വേണ്ടി കരീം ബെൻസമ രണ്ടു ഗോളും, ഒരു അസിസ്റ്റുമായി തിളങ്ങിയപ്പോൾ,മറ്റു രണ്ടു ഗോളുകൾ വിനീഷ്യസ് ജൂനിയർ സ്കോർ ചെയ്തു.വലൻസിയയുടെ ആശ്വാസ ഗോൾ ഗോൺസാലോ ഗുയ്ഡസ് ആണ് സ്കോർ ചെയ്തത്

പോയിന്റ് ടേബിളിൽ 21കളിയിൽ നിന്ന് 15വിജയവും,4സമനിലയും,2തോൽവിയുമുള്ള റയൽ 49പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.

Previous Post Next Post
Italian Trulli
Italian Trulli