Trending

മന്ത്രിക്ക് പിന്നാലെ മൂന്ന് എംഎൽഎമാരും പാർട്ടി വിട്ടു; യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി


യുപി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി നൽകി ഒരു മന്ത്രിയും മൂന്ന് എംഎൽഎമാരും പാർട്ടി വിട്ടു. മന്ത്രി സ്വാമി പ്രസാദ് മൗര്യ നേരത്തെ രാജിവെച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് എംഎൽഎമാരും രാജിവെച്ചത്. 

തനിക്കൊപ്പം കൂടുതൽ എംഎൽഎമാരും പാർട്ടി നേതാക്കളും ബിജെപി വിടുമെന്ന് മൗര്യ അറിയിച്ചിരുന്നു. മൗര്യയുടെ രാജിക്കത്ത് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് എംഎൽഎമാരായ റോഷൻ ലാൽ വർമ, ഭാഗവതി സാഗർ, ബ്രജേഷ് പ്രതാപ് പ്രജാപതി എന്നിവർ രാജിവെച്ചത്.

Previous Post Next Post
Italian Trulli
Italian Trulli