യാത്രക്കാർക്ക് അപകടകെണിയായി മാറിയിരുന്ന ചുള്ളിക്കാപറമ്പ് - കുന്നുമ്മൽ റോഡിലെ ഇരുവശത്തെയും കാടുകൾ വെട്ടി വൃത്തിയാക്കി
ചെറുവാടി : സാമൂഹ്യ മാധ്യമങ്ങൾ പരസ്പരം പോരടിക്കാനുള്ള ഇടങ്ങൾ മാത്രമല്ലെന്ന് തെളിയിച്ച കൂട്ടായ്മയാണ് ചുള്ള്യാർമ്പ് പഴയ എൽ.പിക്കാർ എന്ന വാട്സ്ആപ് ഗ്രൂപ്പ്
ഇന്ന് വീണ്ടുമൊരു ദൗത്യത്തിന് നേതൃത്വം നൽകാൻ ഈ കൂട്ടായ്മക്ക് സാധിച്ചു. ചുള്ളിക്കാപറമ്പ് മുതൽ കുന്നുമ്മൽ വരെ റോഡിന്റെ ഇരുവശവും കാടുവെട്ടി വൃത്തിയാക്കി. സ്കൂൾ കുട്ടികൾക്കും കാൽനട യാത്രക്കാർക്കും ഏറെ പ്രയാസമേറിയ അപകടമേഖലയായിരുന്നു ഇത്.
നേരെത്തെ ഇതേ കൂട്ടായ്മയുടെ ഒത്തെരുമയിൽ ചുള്ളിക്കാപറമ്പിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്ന ചുള്ളിക്കാപറമ്പുകാർക്ക് സ്വന്തമായി ഒരു ബസ്സ്റ്റോപ്പ് എന്ന ദൗത്യം പുറായിൽ എബിൾ ഗ്രൂപ്പിന്റെ സഹകരണത്താൽ പൂവണിഞ്ഞിരുന്നത്
Tags:
KODIYATHUR