Trending

'പണി വൃത്തിയായി ഞങ്ങള്‍ ചെയ്‌തുതരാം, അത്യാവശ്യം കേടുപാടുകളുണ്ടാകും' രണ്‍ജിത്ത് വധത്തില്‍ പൊലീസിനെ വെല്ലുവിളിച്ച്‌ എം ടി രമേശ്


ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലയാളികളെ പിടിക്കാന്‍ വൈകുന്നതില്‍ പൊലീസിനു നേരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി രമേശ്.

'പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തൊടാന്‍ ഭയമാണെങ്കില്‍, അറസ്‌റ്റ് ചെയ്യാന്‍ ഭയമാണെങ്കില്‍ പറഞ്ഞാല്‍ മതി ആ പണി വൃത്തിയായി ഞങ്ങള്‍ ചെയ്‌തു തരാം, പക്ഷെ അത്യാവശ്യം കേടുപാടുകളുണ്ടാകും അത് നിങ്ങള്‍ ഏറ്റെടുക്കണം. ' എം.ടി രമേശ് പറഞ്ഞു.
രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലയാളികളെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴ എസ്.പി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു എം.ടി രമേശിന്റെ പ്രകോപനപരമായ പ്രസംഗം. എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം പ്രതീക്ഷിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഏത് നിമിഷവും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും എം.ടി രമേശ് പ്രസംഗത്തില്‍ പറഞ്ഞു.
രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലയില്‍ നേരിട്ട് പങ്കുള‌ള 12 പേരില്‍ രണ്ടുപേരെ ഇന്ന് പെരുമ്ബാവൂരില്‍ നിന്നും പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Previous Post Next Post
Italian Trulli
Italian Trulli