കൗമാരക്കാർക്കുള്ള വാക്‌സിനേഷൻ്റെ ഭാഗമായി വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ വാക്‌സിനാണെന്ന വാർത്ത തള്ളി കേന്ദ്രം. റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. അപൂർണമായ വിവരങ്ങൾ നൽകി ജനത്തെ ഭയപ്പെടുത്തുകയാണെന്നും സർക്കാർ വ്യക്തമാക്കി.
കൊവാക്‌സിൻ്റെ കാലാവധി 9 മാസത്തിൽ നിന്ന് 12 മാസമായി നീട്ടുന്നതിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) അംഗീകാരം നൽകിയിരുന്നു. കൊവിഷീൽഡിൻ്റെ ഷെൽഫ് ആയുസ് നാഷണൽ റെഗുലേറ്റർ 6 മാസത്തിൽ നിന്ന് 9 മാസമായും നീട്ടിയിയിരുന്നു. അപൂർണമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും കേന്ദ്രം വ്യക്തമാക്കി.
കൗമാരപ്രായക്കാർക്ക് നകുന്നത് കാലാവധി കഴിഞ്ഞ വാക്‌സിനുകളാണെന്ന ആരോപണം പ്രതിപക്ഷം ഏറ്റെടുത്തിരുന്നു. മരുന്നുകൾക്ക് ഒരു നിശ്ചിത കാലഹരണ കാലയളവ് ഉണ്ട്. പിന്നെ എങ്ങനെ കാലാവധി സമയം നീട്ടാനും വാക്സിൻ വീണ്ടും ലേബൽ ചെയ്യാനും കഴിയുമെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ചോദ്യം.
