ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിന് ഇന്നും ജയമില്ല. ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂരാണ് എതിരില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനെ കീഴടക്കിയത്
കളിയുടെ 88ആം മിനുട്ടിൽ ഇഷാൻ പണ്ഡിതയാണ് ജംഷഡ്പൂരിന്റെ വിജയ ഗോൾ സ്കോർ ചെയ്തത്.സീസണിലെ അഞ്ചാം വിജയത്തോടെ 19പോയിന്റുള്ള ജംഷഡ്പൂർ കേരള ബ്ലാസ്റ്റേഴ്‌സിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.6 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്തു തന്നെ തുടരുന്നു
Tags:
SPORTS
