Trending

കാരമുള്ളിൻ നാട്ടിലെ, നാട്ടുമാവിൻ മുത്തശ്ശി ചുവിടിൽ വയലാർ ഗാനസന്ധ്യ ഇന്ന്.

✍️ ഗിരീഷ് കാരക്കുറ്റി.
എന്റെ കാരക്കുറ്റി എന്ന കൊച്ചു ഗ്രാമത്തിന്റെ കൊടിമരം കണക്കെ ഉയർന്ന് പന്തലിച്ചു നിൽക്കുന്ന നൂറ്റാണ്ടിന്റെ സാക്ഷിയായ നാട്ടുമാവിൻ മുത്തശ്ശിക്കിന്ന് ഇമ്മിണി കഥകൾ പറയാനുണ്ടാകും.

വയലാർ അനുസ്മരണ ദിനമായ ഇന്നത്തെ സായം സന്ധ്യയിൽ ഇതിൻ്റെ മാറിടത്തിൽ ഇരുന്നാണ് ഗ്രാമത്തിലെ ഗായകർ ഒരുമിച്ചിരുന്ന് പാടിപ്പതഞ്ഞുപോയ ഇഷ്ട ഗാനങ്ങൾ നിങ്ങൾക്ക് വേണ്ടി ആലപിക്കുന്നത്.

മാധുര്യം നിറഞ്ഞ, നറുമണം തുളുമ്പുന്ന, തേനൂറുന്ന നാട്ടുമാമ്പഴം കഴിക്കാൻ എന്തു രുചിയാണെന്നോ,

ഗ്രാമത്തിന്റെ വളർച്ചയുടെ കുതിച്ചുചാട്ടത്തെ നോക്കി
കണ്ട്, ആവേശത്തിമർപ്പിൽ പലപ്പോഴും ഈ നാട്ടുമാവിൻ മുത്തശ്ശി കൈവീശി അഭിവാദ്യം ചെയ്യുന്നത് കാണാം. 

തിരികെ യാത്രയില്ലാതെ നടന്നകന്ന ഗ്രാമതലവന്മാർ,കാരണവന്മാർ, പ്രമുഖർ, മറ്റു പ്രിയപ്പെട്ടവർ അവരുടെയൊക്കെ വീരേതിഹാസങ്ങൾക്ക് മൂകസാക്ഷിയായി ചിരംഞ്ജീവിയായി നിലകൊള്ളുകയാണിന്നും ഈ മുത്തശ്ശി.

ഇവർ നമുക്കെല്ലാവർക്കും കൊതിയകറ്റാൻ വേണ്ടി പൂത്തുലഞ്ഞു കനിഞ്ഞ് നൽകുന്ന മാമ്പഴം അല്പം താമസിച്ചു പാകമാവുന്നത് വരെ കാത്തിരിക്കാൻ വികൃതി പിള്ളേര് സമ്മതിക്കില്ല. അതുകൊണ്ടുതന്നെ കാക്ക തമ്പുരാട്ടിയെയും,
പഞ്ചവർണ്ണകിളികളെയും, തേനീച്ചകളെയും, പോരാത്തതിന് മണിമണ്ടനെയും, എല്ലാവരെയും സംതൃപ്തിപ്പെടുത്താന വർക്ക് കഴിയറിയില്ല.

എന്നാൽ ഇന്നത്ത സായാഹ്നത്തിൽ ഗ്രാമത്തിന്റെ അക്ഷര പുരയായ യുവധാര ഗ്രന്ഥശാല കുടുംബം ഗ്രാമത്തിന്റെ ഗായകരെ ഒരുമിച്ചിരുത്തി മഹാനായ വയലാറിന്റെ സ്മരണ പുതുക്കുകയാണിവിടം.....

ഈ ഗാന വിരുന്നിന്റെ മാധുര്യം നുകരാൻ... ക്ഷണിക്കുന്നു കുടുംബസമേതം നിങ്ങളെ ഓരോരുത്തരെയും.
Previous Post Next Post
Italian Trulli
Italian Trulli