കൊടിയത്തൂർ: സംസ്ഥാന വ്യാപകമായി ആചരിക്കുന്ന വ്യാപാരി ദിനത്തിന്റെ ഭാഗമായി കൊടിയത്തൂർ യൂണിറ്റിൽ ദിനാചരണം നടത്തി. മുതിർന്ന അംഗം ടി.കെ അബ്ദുറഹ്മാൻ മാസ്റ്റർ പതാക ഉയർത്തി.
യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ ഹനീഫ, കണ്ണാട്ടിൽ അബ്ദുസമദ്, പി.പി ഫൈസൽ, സി.പി മുഹമ്മദ്, അബ്ദുൽ അസീസ് എ.പി തുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR