Trending

ലഹരിക്കെതിരെ കയ്യൊപ്പ് പരിപാടി സംഘടിപ്പിച്ചു.



കൊടിയത്തൂർ: ലഹരിക്കെതിരെ എസ്.വൈ.എസ് കാരക്കുറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ സുദിനത്തിൽ ലഹരിക്കെതിരെ കയ്യൊപ്പ് എന്ന പരിപാടി സംഘടിപ്പിച്ചു. നാട്ടിൽ ലഹരി വിൽപനയും ഉപയോഗവും വർദ്ധിച്ചു വരുന്ന ഘട്ടത്തിലാണ് ലഹരിക്കെതിരെയുള്ള പൊതു പരിപാടിക്ക് തുടക്കം കുറിച്ചത്.

കാരക്കുറ്റി പ്രദേശത്തെ ലഹരി മുക്ത ഗ്രാമമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാട്ടിലെ സാംസ്കാരിക ക്ലബ്ബുകളും സംഘടനകളും ഇത് ഏറ്റെടുത്ത് മുന്നോട്ട് വരണം. 300 ഓളം ആളുകൾ പങ്കെടുത്ത പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ഹകീം മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സി.കെ അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.  

മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ട് ചാലിയാർ അബ്ദു സലാം, സിദീഖ് നിസാമി, റസാഖ് കൊടിയത്തൂർ, ഷഫീർ, അലിയ്യ് മുസ്‌ലിയാർ, സയ്യിദ് മുനീർ സഖാഫി, സജാദ്, ഫാസിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli