കുറ്റിക്കാട്ടൂർ: രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും പ്രതിജ്ഞയും നടത്തി ജലാലിയ വിമൻസ് അറബിക് കോളേജ്. കോളേജ് പ്രിൻസിപ്പൽ ഹഫ്‌സത് പതാക ഉയർത്തി.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ റംല ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഖദീജ ടീച്ചർ, അധ്യാപകർ ഉസ്താദ് ആബിദ് നദ്‌വി, സുഹറാബി ടീച്ചർ, ശംസുൽ ഹുദ പ്രിൻസിപ്പൽ ഉസ്താദ് ഉനൈസ് ഹുദവി, കെ.എം.ഒ യതീംഖാന വിദ്യാർഥികളും, കോളേജ് യൂണിയൻ, എൻ.എസ്.എസ് ഭാരവാഹികളും പങ്കാളികളായി. ശേഷം നടന്ന പ്രതിജ്ഞയ്ക്ക് ആയിഷ നാദിയ (UUC) നേതൃത്വം വഹിച്ചു.


