മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) മുക്കം ഉപജില്ല കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റായി കെ.പി ജാബിർ, ജനറൽ സെക്രട്ടറിയായി നിസാം കാരശ്ശേരി, ട്രഷററായി ടി.പി അബൂബക്കറിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ
എം.സി ഹാരിസ്, യു നസീബ്, കെ.വി നവാസ്, ഷമീർ മുക്കം (വൈസ് പ്രസിഡൻ്റുമാർ) എൻ നസ്റുള്ള, കെ.പി ഇസ്ഹാഖ്, പി.യു സാഹിർ (ജോ. സെക്രട്ടറിമാർ) കെ. ഫസീല, ഖദീജ നസിയ (വനിത വിംഗ്)
ജില്ലാ പ്രസിഡന്റ് കെ.എം.എ നാസർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എ.പിനാസർ, കെ.കെ അബ്ദുൽ ഗഫൂർ, കെ.പി ജാബിർ, കെ.എം.എ റഷീദ്, നിസാം കാരശ്ശേരി സംസാരിച്ചു.
Tags:
MUKKAM
