Trending

സുബൈർ കൗസരി


✍️ അഫ്സൽ ഖാസിമി.

ഉസ്താദ് സുബൈർ കൗസരി അല്ലാഹുവിലേക്ക് യാത്രയായി.

വിജ്ഞാന ദാഹിയായ മനുഷ്യൻ!
പഠനവും വായനയും ഹരമായിരുന്നു അദ്ദേഹത്തിന്.
കിതാബുകൾ വായിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന അതീവ താൽപര്യത്തിൽ നമുക്ക് അത്ഭുതം തോന്നിപോകാറുണ്ട്. 
ഏത് സങ്കീർണ്ണമായ വിഷയത്തേയും സമർത്ഥിക്കാനുള്ള അപാരമായ കഴിവ് അല്ലാഹു അദ്ദേഹത്തിന് നൽകിയിരുന്നു. 
പഠനം നടത്തി കണ്ടെത്തിയ നിലപാടിൽ അടിയുറച്ചു നിൽക്കുകയും അത് ആരുടെ മുന്നിലും തുറന്ന് പറയുകയും ചെയ്യും. ഇൽമിയായ ചർച്ചകളിൽ ആത്മാർത്ഥതയോടെ വാചാലനാകും.

അദ്ദേഹത്തിൻ്റെ അറിവിൻ്റെ മാറ്റ് കൂട്ടിയത് ആ എളിമയായിരുന്നു. എത്ര ചെറിയവരോടും പുഞ്ചിരിച്ച് സംസാരിക്കുന്ന പ്രകൃതം. ജാഡയും പൊങ്ങച്ചവും ഇല്ലാത്ത പെരുമാറ്റം. 

ഖത്തറിൽ പ്രഭാഷണത്തിനെത്തിയ വിനീതനും ഈസാ പെരുമ്പാവൂരിനും ഉസ്താദ് തൽകിയ സൽക്കാരം മറക്കാൻ പറ്റാത്തതായിരുന്നു. അദ്ദേഹം നാട്ടിലെത്തിയ സമയത്ത് ഇമാംസ് കൗൺസിലിൻ്റെ പ്രചരണാർത്ഥം ഒരു ദിവസം മുഴുവനും യാതൊരു മടിയുമില്ലാതെ ഞങ്ങളോടൊപ്പം കൂടിയിരുന്നു. പോപുലർ ഫ്രണ്ടിൻ്റെ പ്രവർത്തനങ്ങളെ അങ്ങേയറ്റം സ്നേഹിച്ചു. വിമർശകർക്ക് വൈജ്ഞാനികമായ മറുപടികൾ നൽകി. 

ആരോടും വ്യക്തിപരമായ ബന്ധം നിലനിർത്താൻ ശ്രദ്ധിക്കുമായിരുന്നു. ചിലപ്പോൾ ഫോണിൽ വിളിച്ച് ദീർഘനേരം സംസാരിക്കും. പ്രഭാഷണങ്ങളിൽ നിസാരമെന്ന് തോന്നിയ പല വിഷയങ്ങളും ഉണർത്തി പ്രോത്സാഹനങ്ങൾ നൽകും. അദ്ദേഹത്തിൻ്റെ നാടിനടുത്ത് നടത്തിയ പ്രഭാഷണങ്ങളിൽ ദേവ്ബന്ദ് ഉലമാക്കളെ വിനീതൻ വിശദീകരിച്ചത് സന്തോഷത്തോടെയും അഭിമാനത്തോടെയും പലയാവർത്തി പറഞ്ഞിട്ടുണ്ട്. കോഴിക്കോട് ജനമഹാസമ്മേളനത്തിലെ പ്രഭാഷണം വിവാദമാക്കിയവർക്ക് ഉസ്താദവർകൾ നൽകിയ മറുപടി മതിയായതായിരുന്നു. ഫോണിലൂടെയെങ്കിലും ഒരു നന്ദി വാക്ക് പറയാൻ പോലും സാധിച്ചില്ല. ഒരു പക്ഷേ, നിസ്വാർത്ഥനായ ആ പണ്ഡിതൻ അത് ആഗ്രഹിക്കാത്തത് കൊണ്ടാകും. 

ഉസ്താദവർകളുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദനിക്കുന്ന മനസ്സുകൾക്ക് റബ്ബ് സമാധാനം നൽകട്ടെ. അദ്ദേഹത്തിൻ്റെ ദീനീ സേവനങ്ങളും നന്മകളും അല്ലാഹു സ്വീകരിക്കട്ടെ. മഗ്ഫിറതും മർഹമതും നൽകുകയും ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ, ആമീൻ
Previous Post Next Post
Italian Trulli
Italian Trulli