സൗജന്യ വൈദ്യചികിത്സകള്‍ ഏറ്റവും കൂടുതല്‍ നല്‍കുന്നതിന് ഈ വര്‍ഷത്തെ ആരോഗ്യമന്തന്‍ അവാര്‍ഡ് നേടിയതോടെ കേരളത്തിലെ പൊതുജനാരോഗ്യം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ (KASP) ഇതുവരെ, 43.4 ലക്ഷം ഗുണഭോക്താക്കളുടെ ചികിത്സയ്ക്കായി കേരളം 1636.07 CR ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 4.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളം കരസ്ഥമാക്കി. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്) ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയില്‍ നിന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം ഏറ്റുവാങ്ങി.
Tags:
KERALA
