Trending

ചെറുവാടി സ്വദേശി സുബൈര്‍ മൗലവി അല്‍ കൗസരി ഖത്തറിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.



കൊടിയത്തൂർ : ചെറുവാടി സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരരണപ്പെട്ടു.
ഖത്തറിലെ പ്രമുഖ വ്യവസായി ഏബിൾ ഗ്രൂപ്പ് ചെയർമാൻ സിദ്ധീഖ് പുറായിലിൻ്റെ സഹോദരൻ സുബൈര്‍ മൗലവി അല്‍ കൗസരി (56) ആണ് മരണപ്പെട്ടത്.
സോഷ്യൽ ഫോറം സജീവ പ്രവർത്തകനും, ഗ്രന്ഥകാരനും മികച്ച വാഗ്മിയുമാണ്. മതാർ ഖദീമിൽ ഏബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.


അസർ നമസ്ക്കാരത്തിന് ശേഷം കഴിഞ്ഞ ദിവസം മരണപ്പെട്ട ആഗോള ഇസ്ലാമിക പണ്ഡിതൻ ഡോ: യൂസുഫ് അൽ ഖറദാവിയുടെ ജനാസ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ അദ്ധേഹത്ത ദോഹയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


പോപ്പുലർ ഫ്രണ്ട് നേതാവ് നസറുദ്ധീൻ എളമരത്തിൻ്റെ സഹോദരി സലീനയാണ് ഭാര്യ.
മകൾ: സഹൽ (ദുബായ്) സഈദ്, നിഷ, റുഷ്ദ.
മരുമകൾ: മുന (കൊണ്ടോട്ടി ).

ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു വരും.
Previous Post Next Post
Italian Trulli
Italian Trulli