ചെറുവാടി : പ്രതിസന്ധി കാലത്തോട് പൊരുതി ഈ വർഷത്തെ എസ് എസ് എൽസി പരീക്ഷയിൽ എ പ്ലസ് ഉന്നത വിജയം നേടിയ ചെറുവാടിയിലെ വിദ്യാർഥികളെ ടൗൺ യൂത്ത് ലീഗ് കമ്മറ്റി കാഷ് അവാർഡ് നൽകി അനുമോദിച്ചു.
മണ്ഡലം മുസ്ലീം ലീഗ് ജന സെക്രട്ടറി കെവി അബ്ദുറഹ്മാൻ വിദ്യാർഥികൾക്ക് കാഷ് അവാർഡുകൾ സമ്മാനിച്ചു. ബോക്ക് മെബർ സുഹ്റ വെള്ളങ്ങോട്ട്, ചെറുവാടി മുസ്ലീം ലീഗ് പ്രസിഡണ്ട് ഗുലാം ഹുസൈൻ കുറുവാടങ്ങൽ, ജന സെക്രട്ടറി ജബ്ബാർ പുത്തലത്ത്, ടൗൺ യൂത്ത് ലീഗ് സെക്രട്ടറി അസീസ് പുത്തലത്ത്, പഞ്ചായത്ത ലീഗ് ട്രഷറർ നാസർ എസ്.എ, ചെറുവാടി സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.വി അബ്ദുറസ്സാഖ്, കെ.വി സലാം മാസ്റ്റർ, റഷീദ് കണിച്ചാടി, നിയാസ് ചെറുവാടി, അബ്ദുറഹ്മാൻ കണിച്ചാടി, കെ എച്ച് മുഹമ്മദ്, ഹനീഫ വെള്ളങ്ങോട്ട്, കണ്ണൻ ചെറുവാടി, സക്കീർ കൊളക്കാടൻ, വാഹിദ് കൊളക്കാടൻ, പ്രകാശൻ കീഴ് കളത്തിൽ സംസാരിച്ചു.
അനസ് നെല്ലുവീട്ടിൽ, ആഷിർ പുത്തലത്ത്, റിജാസ് പി, ഷാമിൽ പാറക്കെട്ടിൽ, സിനാൻ പി സംബന്ധിച്ചു.
Tags:
KODIYATHUR
