Trending

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 12000വും കടന്നു


ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 12,213 പുതിയ കൊറോണ കേസുകള്‍. ഫെബ്രുവരിയ്‌ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 43,257,730 ആയി. ആകെ കേസുകളുടെ 0.13 ശതമാനമാണ് സജീവ കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 12,213 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 58215 ലെത്തി.
മഹാരാഷ്‌ട്രയും കേരളവുമാണ് രോഗികളുടെ എണ്ണത്തില്‍ മുന്‍പില്‍ നില്‍ക്കുന്നത്. മഹാരാഷ്‌ട്രയില്‍ 4024 കേസുകളും കേരളത്തില്‍ 3488 കേസുകളുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.  പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങള്‍ വിശദമായി പഠിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രലായം നിര്‍ദേശിച്ചിരുന്നു.

മഹാരാഷ്‌ട്ര, കേരളം, തെലങ്കാന, കര്‍ണാടക,തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ കൊറോണ പ്രോട്ടോക്കോള്‍ പാലിക്കാനും നിര്‍ദേശമുണ്ട്. സാമ്പിളുകള്‍ ആവശ്യമെങ്കില്‍ ജനിതക ശ്രേണി പഠനത്തിനയക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

വളരെ പെട്ടന്നാണ് വര്‍ധന റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ഒന്നിന് 2,663 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടാം തിയതിയോടെ ഇത് ഇരട്ടി ആയി. ജൂണ്‍ 11 ന് 8,000ത്തിലധികം ആയിരുന്നു കേസുകള്‍. ജൂണ്‍ 14 ന് 6,594 കേസുകളായി കുറയുകയും ചെയ്തു.

Previous Post Next Post
Italian Trulli
Italian Trulli