ഐഎസ്എല്ലിൽ ഇന്നത്തെ എടികെ മോഹൻ ബഗാൻ, ഒഡിഷ എഫ് സി മത്സരം മാറ്റിവച്ചു. എടികെ താരം കൊവിഡ് ബാധിതനായതിനാലാണ് മത്സരം മാറ്റിയത്. വൈകിട്ട് ഏഴരയ്ക്കായിരുന്നു മത്സരം നടക്കേണ്ടിരുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ എസ് എൽ അധികൃതർ അറിയിച്ചു.
ആദ്യമായാണ് കൊവിഡ് കാരണം ഐഎസ്എല്ലിൽ മത്സരം മാറ്റിവയ്ക്കുന്നത്. ഒമ്പത് കളികളില്‍ 15 പോയിന്‍റുള്ള എടികെ മോഹന്‍ ബഗാന്‍ പോയന്‍റ് പട്ടികയില്‍ നാലാമതും 13 പോയന്‍റുള്ള ഒഡിഷ ഏഴാം സ്ഥാനത്താണ്. ടീമിലെ മറ്റ് കളിക്കാരെയും രോഗലക്ഷണങ്ങളുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും തുടര്‍ പരിശോധനകള്‍ക്ക് വിധേയരാക്കുമെന്നും ലീഗ് അധികൃതര്‍ അറിയിച്ചു.അതേസമയം, ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ രാത്രി ഒൻപതരയ്ക്ക് ഗോവ, ചെന്നൈയിനുമായി ഏറ്റുമുട്ടും.
മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങുന്നു
അതേസമയം, പോയന്‍റ് പട്ടികയിലെ ആദ്യ നാലു സ്ഥാനങ്ങളില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സിന് നാളെ ഇറങ്ങും. കരുത്തരായ ഹൈദരാബാദ് എഫ് സിയാണ് എതിരാളികൾ. സീസണിൽ ഒറ്റതോൽവി മാത്രം നേരിട്ട ടീമുകളാണ് ബ്ലാസ്റ്റേഴ്സും ഹൈദരാബാദും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം.
ബ്ലാസ്റ്റേഴ്സിന്‍റെ മുൻതാരം ബാർത്തലോമിയോ ഒഗ്ബചേയുടെ സ്കോറിംഗ് മികവിലാണ് ബൈദരാബാദിന്‍റെ മുന്നേറ്റം. ഒഗ്ബചേ ഒൻപത് കളിയിൽ ഒൻപത് ഗോൾ നേടിക്കഴിഞ്ഞു. സഹൽ, ലൂണ, വാസ്ക്വേസ്, ഡിയാസ് കൂട്ടുകെട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. ലീഗിൽ ഹൈദരാബാദ് രണ്ടാമതും ബ്ലാസ്റ്റേഴ്സ് അഞ്ചാമതുമാണ്.
Tags:
SPORTS