Trending

അതിവേഗ പാത പ്രകൃതിക്കുമേലുള്ള കടന്നുകയറ്റം - പി.കെ. ഗോപി


കോഴിക്കോട്
:
കേരളത്തിന്റെ പ്രകൃതി സമ്പത്തുകൾ മുഴുവൻ തകർത്തുകൊണ്ടും,
മലകൾ ഇടിച്ചും, പാറകൾ തകർത്തും കോടികൾ പൊടിച്ചു കൊണ്ട് ഉണ്ടാക്കുന്ന സിൽവർ ലൈൻ പദ്ധതിയെ കൊണ്ടുള്ള നേട്ടം ആർക്കാണ് എന്ന് യുവകലാ സാഹിതി കോഴിക്കോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കവി.പി.കെ.ഗോപി സംസാരിച്ചു.

നിലവിലുള്ള റെയിൽവേ ലൈൻ പരിഷ്കരിച്ചു കൊണ്ട് കാര്യങ്ങൾ തീർക്കാമെന്നിരിക്കെ എന്തിനു വേണ്ടിയാണ് പ്രകൃതിക്കുമേലുള്ള ഈ കടന്നു കയറ്റം എന്നും അദ്ദേഹം ചോദിച്ചു.

വികസനം എന്നാൽ കടം  പേറലാണ് എന്ന് ആരാണ് ഭരണകൂടത്തെ പഠിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഡോ. ശരത് മണ്ണൂർ അധ്യക്ഷത വഹിച്ചു.യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ മുഖ്യപ്രഭാഷണം നടത്തി.  ടി.കെ. രാമകൃഷണൻ, വി.എം. അജിത, ഡോ. ഒ.കെ.മുരളീകൃഷ്ണൻ, സി.എം.കേശവൻ, ഡോ.ശശികുമാർ പുറമേരി, സി.പി. സദാനന്ദൻ, സി.പി. സദാനന്ദൻ എന്നിവർ സംസാരിച്ചു. അഷ്റഫ് കുരുവട്ടൂർ പ്രവർത്തന റിപ്പോർട്ടും ഡോ.വി.എൻ. സന്തോഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം.എൻ. സത്യാർഥി പുരസ്കാരം നേടിയ വിവർത്തകൻ എ.പി. കുഞ്ഞാമു, ഫോക് ലോർ അവാർഡ് ജേതാവ് ചേളന്നൂർ പ്രേമൻ എന്നിവർക്ക് ടി.വി.ബാലൻ പുരസ്കാരങ്ങൾ നൽകി. കെ.വി. സത്യൻ സ്വാഗതവും കെ.പി.രമേശൻ നന്ദിയും പറഞ്ഞു.

 അതിവേഗ പാതയ്ക്കു പകരം റെയിൽ റോഡ് വികസനം അഭികാമ്യം- യുവകലാ സാഹിതി

 കോഴിക്കോട്: കേരളത്തിൻ്റെ പരിസ്ഥിതിക സംതുലനം തകിടം മറിച്ചും ഭീമമായ കടബാധ്യത വരുത്തിവെച്ചും അതിവേഗ റെയിൽപാത നിർമിക്കുന്നതിനു പകരം ബദൽ മാർഗങ്ങൾ അന്വേഷിക്കണമെന്ന് യുവകലാസാഹിതി ജില്ലാ പ്രവർത്തക കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിലുളള റെയിൽപ്പാത വികസനത്തിന് കേന്ദ്ര സർക്കാർ തയ്യാറാകണം' മലയോര ഹൈവേ ഉടൻ പൂർത്തിയാക്കാനും ദേശീയ പാതാ വികസനം വേഗത്തിലാക്കാനും കേരള സർക്കാരും മുൻകയ്യെടുക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

ഭാരവാഹികൾ :പ്രസിഡണ്ട് : ഡോ.ശരത് മണ്ണൂർ
 
വൈസ് പ്രസിഡണ്ട് മാർ :എം എ ബഷീർ, ടി ഹസ്സൻ ,ഡോ: ശശികുമാർ പുറമേരി , ടി എം സചീന്ദ്രൻ 
സെക്രട്ടറി :അഷ്റഫ് കുരുവട്ടൂർ,ജോ: സെക്ക്രട്ടറിമാർ : കെ വി സത്യൻ, ചേളന്നൂർ പ്രേമൻ ,കെ പി രമേശൻ, അജിത പി എം.ഖജാൻജി: ഡോ: വി എൻ സന്തോഷ് കുമാർ

Previous Post Next Post
Italian Trulli
Italian Trulli