2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ എഫ്സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്‍്റെ എതിരാളികള്‍.
ഗോവ തിലക് മൈതാനില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ പരാജയമറിയാതെ തകര്‍പ്പന്‍ ഫോമിലാണ് ബ്ലാസ്റ്റേഴ്സ്. ഉദ്ഘാടന മത്സരത്തില്‍ എടികെയോട് പരാജയപ്പെട്ടതിനു ശേഷം ബ്ലാസ്റ്റേഴ്സ് പിന്നീട് പരാജയമറിഞ്ഞിട്ടില്ല. ഐഎസ്‌എല്‍ ചരിത്രത്തിലെ തന്നെ ബ്ലാസ്റ്റേഴ്സിന്‍്റെ ഏറ്റവും മികച്ച അണ്‍ബീറ്റണ്‍ റണ്‍ ആണിത്. (kerala blasters goa isl)
8 മത്സരങ്ങളില്‍ 3 ജയം സഹിതം 13 പോയിന്‍്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്‍്റ് പട്ടികയില്‍ അഞ്ചാമതാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ മുംബൈ സിറ്റിക്കൊപ്പം പോയിന്‍്റ് ടേബിളില്‍ ഒന്നാമതെത്താന്‍ ബ്ലാസ്റ്റേഴ്സിനു കഴിയും. ഗോവയാവട്ടെ, സീസണില്‍ ആകെ രണ്ട് മത്സരങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ.
9ആം സ്ഥാനത്തുള്ള ഗോവയുടെ മോശം ഫോം മുതലെടുത്ത് കളി ജയിക്കുകയാവും ബ്ലാസ്റ്റേഴ്സിന്‍്റെ ലക്ഷ്യം. സീസണില്‍ ഗോവയുടെ പ്രകടനം അത്ര ആശാവഹമല്ലെങ്കിലും മികച്ച ടീം തന്നെയാണ് അവര്‍ക്കുള്ളത്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന്‍്റെ പോരാട്ടം എളുപ്പമാവില്ല. ഹൈ പ്രസിംഗ് ഗെയിം ശൈലിയുള്ള ബ്ലാസ്റ്റേഴ്സ് അതേ ശൈലിയുള്ള ടീമിനോട് ഏറ്റുമുട്ടുമ്ബോള്‍ പതറുന്നുണ്ട്. ഡിഫന്‍സ് ഷേപ്പ് നഷ്ടപ്പെടുന്ന പ്രവണതയ്ക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തുകയെന്നത് അത്യാവശ്യമാണ്.
ആല്‍വാരോ വാസ്കസ്, അഡ്രിയാന്‍ ലൂണ, പെരേര ഡിയാസ് എന്നീ വിദേശ താരങ്ങള്‍ ആക്രമണത്തിന്‍്റെ ചുമതല വഹിക്കുന്നതാണ് സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍്റെ കുതിപ്പിനു കാരണം. ഗോളടിക്കാനും അടിപ്പിക്കാനും അവര്‍ മുന്നിട്ടിറങ്ങുന്നു. ഇവര്‍ക്കൊപ്പം സഹലിന്‍്റെ ഫിനിഷിംഗും ബ്ലാസ്റ്റേഴ്സിനു ഗുണം ചെയ്യുന്നുണ്ട്. കൃത്യമായ പൊസിഷനിംഗ് ആണ് പലപ്പോഴും സഹലിന് ഗോളവസരം തുറന്നുനല്‍കിയത്. സീസണില്‍ 4 ഗോളുകളുമായി ക്ലബിന്‍്റെ ടോപ്പ് സ്കോററാണ് മലയാളി താരം.
ജീക്സണും പുയ്തിയയും മധ്യനിരയില്‍ നന്നായി കളിക്കുന്നു. മധ്യനിരയില്‍ ശ്രദ്ധ ചെലുത്തുന്നതിനൊപ്പം പ്രതിരോധത്തിലും അവര്‍ കൃത്യമായ ഇടപെടല്‍ നടത്തുന്നുണ്ട്. പ്രതിരോധത്തില്‍ ലെസ്കോവിച്ചിന്‍്റെ സാന്നിധ്യം നിര്‍ണായകമാണ്. ഫിസിക്കല്‍ ഡ്യുവലുകളിലും ഏരിയല്‍ ബോളിലുമൊക്കെ ലെസ്കോവിച്ച് ആധിപത്യം പുലര്‍ത്തുന്നുണ്ട്. യുവതാരം ഹോര്‍മിപോം, ജെssസല്‍, ഖബ്ര എന്നിവരും പ്രതിരോധത്തില്‍ മികച്ചുനില്‍ക്കുന്നു. ക്രോസ്ബാറിനു കീഴില്‍ ഗില്ലിന്‍്റെ ചോരാത്ത കൈകളും ടീമിന്‍്റെ പ്രകടനത്തില്‍ നിര്‍ണായകമാവുന്നുണ്ട്.
Tags:
SPORTS
